തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരായ ശോഭ സുരേന്ദ്രന്റെ പൂതന പരാമര്‍ശത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. കരിക്കകം സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് ബി.എസ്. സജിയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
Read Also : ‘പോരാളി ഷാജി’ എല്‍.ഡി.എഫിനും യു.ഡിഎഫിനും ഒരു പോലെ തലവേദനയാകുന്നു, പരാതിയുമായി എല്‍.ഡി.എഫ്
കടകംപള്ളി അയ്യപ്പവിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണെന്നാണ് ശോഭ ശനിയാഴ്ച പറഞ്ഞത്. ശബരിമല വിഷയത്തില്‍ കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ പറഞ്ഞിരുന്നു.
അതേസമയം, പൂതന പരാമര്‍ശത്തെക്കുറിച്ച് ജനം വിലയിരുത്തട്ടെ എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. താന്‍ തൊഴിലാളി വര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നു വന്നതാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണു പഠിച്ചിട്ടുള്ളതെന്നും മന്ത്രി പ്രതികരിച്ചു.
Post Your Comments