Latest NewsKeralaNews

സിപിഎമ്മുകാർ വീട്ടിലേക്ക് ബോംബ് എറിഞ്ഞു, പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്ന് ചിത്രലേഖ

കണ്ണൂർ: സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതാ‍യി ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്. ഭര്‍ത്താവിന്‍റെ ശരീരത്തിൽ പരിക്കേറ്റതും ചില്ലുകള്‍ തകര്‍ന്നതും ലൈവില്‍ കാണിക്കുന്നുണ്ട്. എവിടെ പോയാലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്രലേഖ പറയുന്നു.

ഇതേതുടർന്ന് വളപട്ടണം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു.​ ബോംബറിഞ്ഞതിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ജനൽചില്ലുകൾ തകർത്തിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കും. പ്രതികളെ കുറിച്ച്​ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ജോ​ലി ചെ​യ്തു ജീ​വി​ക്കാ​ൻ സി.​പി.​എ​മ്മു​കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പരാതിപ്പെട്ട ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖ ജനുവരിയിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഉ​മ്മ​ൻചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അനു​വ​ദി​ച്ച കാ​ട്ടാ​മ്പ​ള്ളി​യി​ലെ ജ​ല​സേ​ച​ന വ​കു​പ്പിൻെറ അ​ഞ്ചു​ സെൻറ്​ സ്ഥ ല​ത്താ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഹാ​യ​വും വാ​യ്​​പ​യെ​ടു​ത്തു​മാ​ണ്​ വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button