തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഉരുണ്ട് കളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെന്ന് മുഖ്യമന്ത്രി. എന്താണ് അതിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് പറയാനാകില്ല. അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിണറായിയുടെ അഭിപ്രായ പ്രകടനം.
എന്നാൽ എന്‍.എസ്.എസിന് അടിസ്ഥാനപരമായി ചില നിലപാടുകളുണ്ട്. പക്ഷേ ആ വിഭാഗം മൊത്തമായും എതിരല്ല. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി തന്നെ അയവുവരുത്തിയിട്ടുണ്ട്. ശബരിമലയില്‍ വിധി വിശാല ബെഞ്ചിന്‍റെ പരിശോധനയിലുണ്ട്. വിധി പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെന്ന് സുപ്രീംകോടതിക്ക് തന്നെ തോന്നുന്നുണ്ട്. ശബരിമല തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി
ബാറുകള്‍ വേണ്ട എന്ന നിലപാട് എല്‍.ഡി.എഫിനില്ല. മദ്യം വേണ്ട ഒരുപാട് ആളുകളുണ്ട്. മദ്യം ഇല്ലെങ്കില്‍ അവര്‍ മറ്റു ഗുരുതരമായ കാര്യങ്ങളിലേക്ക് മാങ്ങും. മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനത്തും ഇതൊക്കെ കിട്ടും. മദ്യവര്‍ജനത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നിയ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments