ലഖ്‌നൗ: ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. വ്യാജ ഡോക്ടർ അറസ്റ്റിൽ. സുല്‍ത്താന്‍പുര്‍ ജില്ലയിലുള്ള സായ്നി ഗ്രാമത്തിലാണ് സംഭവം. അവിടെ മാ ശാരദ ക്ലിനിക്കിൽ ജോലിചെയ്യുന്ന രാജേന്ദ്ര ശുക്ല എന്നയാളാണ് പോലീസ് പിടിയിൽ ആയത്. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് 33കാരിയായ പൂനവും അവരുടെ നവജാത ശിശുവും മരിച്ചത്.
രാജേഷ് സാഹ്നി എന്ന വ്യക്തി നടത്തിയിരുന്ന ക്ലിനിക്കിലാണ് എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ രാജേന്ദ്ര ശുക്ല ജോലി ചെയ്തിരുന്നത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഈ ക്ലിനിക്കില്‍ ഓപ്പറേഷന്‍ നടത്തുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഇല്ല. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭര്‍ത്താവ് രാജാറാമിന്റെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.
read also:ബിജെപിക്ക് ഭരണം നഷ്ടമാകും; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നു സര്‍വേ
റേസര്‍ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഈ ആശുപത്രിയിൽ ഓപ്പറേഷനുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നും സിസേറിയന്‍ കഴിഞ്ഞ ഉടനെ തന്നെ യുവതിയുടെ ആരോഗ്യനില മോശമാവുകയായിരുന്നുവെന്നും ക്ലിനിക്കിലെ ചില ജീവനക്കാർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Post Your Comments