റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ് നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചിരിക്കുന്നത്.
ജിദ്ദ ഖാലിദ് ബിന്‍ വലീദ് റോഡിൽ ഒരു കമ്പ്യൂട്ടർ ഷോപ്പിൽ സെയിൽസ്‍മാനായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് നവാഫ്. വെള്ളിയാഴ്ച രാവിലെയാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്. സുഹൃത്തുക്കൾ ജിദ്ദ കിങ് അബ്‍ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.
രണ്ട് വർഷം മുമ്പ് സൗദി അറേബ്യയിലെത്തിയ മുഹമ്മദ് നവാഫ് നാട്ടിൽ പോയിട്ടില്ലായിരുന്നു. അവിവാഹിതനാണ് യുവാവ്. പിതാവ്: ബഷീർ, മാതാവ്: സുനീറ, സഹോദരങ്ങൾ: അദ്‍നാൻ, ബസ്സാം, മർവാൻ ഫാത്തിമ ഹനാൻ. കിങ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിക്കുകയുണ്ടായി.
Post Your Comments