Latest NewsNewsIndiaInternational

മിലൻ-2ടി ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ; കരാർ ഒപ്പിട്ടു

പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ കരസേന. 1188 കോടിരൂപയുടെ മിസൈലുകളാണ് സൈന്യം സ്വന്തമാക്കുന്നത്. മിലൻ-2ടി എന്ന പേരിൽ ഫ്രാൻസുമായി സാങ്കേതിക സഹകരണമുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ടാങ്ക് വേധ മിസൈൽ രൂപകൽപ്പന ചെയ്തത്.

മിലൻ-2ടി മിസൈലുകൾക്കായുള്ള കരസേനയുടെ കാത്തിരിപ്പിന് കാലങ്ങളുടെ പഴക്കമുണ്ട്. നേരേന്ദ്രമോദി സർക്കാരിന്റെ ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തിയാണ് കരസേന ഇന്ത്യൻ നിർമ്മിത ആയുധങ്ങളിലേക്ക് അതിവേഗം മാറുന്നത്. 2016ൽ ഒപ്പിട്ട കരാറാണ് നിലവിൽ കൂടുതൽ എണ്ണം ആവശ്യപ്പെട്ട് പുതുക്കിയത്. 4960 മിസൈലുകൾ നിർമ്മിക്കാനാണ് കരസേന ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്റീ ടാങ്ക് മിസൈൽ, ആന്റീ ടാങ്ക് ഗൈഡഡ് മിസൈൽ, ആന്റീ ആർമർ ഗൈഡഡ് മിസൈൽ, ആന്റി ടാങ്ക് ഗൈഡഡ് വെപ്പൺ എന്നിങ്ങനെ അറിയപ്പെടുന്ന മിസൈലുകളെല്ലാം ഒരേ വിഭാഗത്തിൽ പെടുന്നവയാണെന്ന് കരസേന പറഞ്ഞു. ഇവയെ നിലത്തുനിന്നും വാഹനത്തിൽ നിന്നും തൊടുക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button