കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മുകാരുടെ വോട്ട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. നേതാക്കളും മന്ത്രിമാരും എംഎൽഎമാരും ബിജെപിയിലേക്ക് പോയതോടെ ആകെ വിറളി പിടിച്ചിരിക്കുകയാണ് മമത.
പശ്ചിമ ബംഗാളില്‍ സിപിഎം ഇനി അധികാരത്തില്‍ വരില്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ തടയാന്‍ ഇടത് മുന്നണിയുടെ വോട്ടുകള്‍ തൃണമൂലിന് നല്‍കണം, എന്നാണ് മമതയുടെ പുതിയ അഭ്യർത്ഥന.മമത കടുത്ത പരാജയഭീതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
read also: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്‍റെ ടയര്‍ ഊരിത്തെറിച്ചു; തലനാരിഴക്ക് ദുരന്തം ഒഴിവായി
എംഎല്‍എമാരും മന്ത്രിമാരും അടക്കം അനവധി പേരാണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോയത്. ഈ സാഹചര്യത്തിലാണ് മമതയുടെ വോട്ട് തേടല്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ വിറപ്പിച്ച ബിജെപി 42ല്‍ 18 സീറ്റുകളാണ് നേടിയത്. ബിജെപിയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസും സിപിഎമ്മും അടിതെറ്റി വീണിരുന്നു.
Post Your Comments