പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റു കിട്ടുമെന്നും പിണറായി പറഞ്ഞു. എത്ര സീറ്റു പ്രതീക്ഷിക്കുന്നുണ്ട് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല അടക്കം വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ അവ്യക്തതയില്ലെന്നും അന്തിമ വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : സ്ക്രാപ്പേജ് പോളിസി; പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കില്‍ രജിസ്ട്രേഷന് സ്വമേധയാ നഷ്ടമാകും
‘വിധി വരട്ടെ, വിധി വന്നതിന് ശേഷം നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പ്രശ്നം ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ആളുകളെ സ്വാധീനിച്ച് അതു കുറച്ചു വോട്ടാക്കാൻ കഴിയുമോ എന്ന ചിന്തയുടെ ഭാഗമാണ്. അത് ഏശില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായി. കാരണം ആളുകൾക്ക് ഇത് ബോധ്യമാണ്. സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ച് ആളുകൾക്കോ വിശ്വാസികൾക്കോ ഏതെങ്കിലും തരത്തിലുള്ള സംശയമില്ല’ – മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments