Latest NewsFootballNewsSports

ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു; ഡെംബലെ ടീമിൽ തിരിച്ചെത്തി

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്‌സലോണ താരം ഡെംബലെ ഫ്രാൻസ് ടീമിൽ തിരിച്ചെത്തി. 2018ൽ ആയിരുന്നു അവസാനമായി ഡെംബലെ ഫ്രഞ്ച് ടീമിൽ കളിച്ചത്. പരിക്ക് മൂലം പുറത്തിരുന്ന താരത്തെ ഫ്രാൻസ് ടീമിൽ പരിഗണിച്ചിരുന്നില്ല. ഈ സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത താരം ബാഴ്‌സലോണയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഡെംബലെയെ കൂടാതെ എൻഡോമ്ബലെയും ടീമിൽ തിരിച്ചെത്തി. 2019 ൽ ആയിരുന്നു അവസാനമായി എൻഡോമ്ബലെ ഫ്രഞ്ച് ടീമിൽ കളിച്ചത്. ഉക്രൈൻ, ബോസ്നിയ, കസാക്കിസ്ഥാൻ എന്നീ ടീമുകൾക്ക് എതിരെയാണ് ഫ്രാൻസിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

ഗോൾകീപ്പർമാർ: ആൽ‌ഫോൺസ് അരിയോള, ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്ദണ്ട, മൈക്ക് മൈഗ്നൻ

പ്രതിരോധക്കാർ: ലൂക്കാസ് ഡിഗ്നെ, ലിയോ ഡുബോയിസ്, ലൂക്കാസ് ഹെർണാണ്ടസ്, പ്രെസ്‌നെൽ കിമ്പെംബെ, ക്ലെമന്റ് ലെങ്‌ലെറ്റ്, ഫെർലാൻഡ് മെൻഡി, ബെഞ്ചമിൻ പവാർഡ്, റാഫേൽ വരാനെ

മിഡ്‌ഫീൽഡർമാർ: എൻ‌ഗോളോ കാന്റെ, ടാംഗു നോംബെലെ, പോൾ പോഗ്ബ, അഡ്രിയൻ റാബിയോട്ട്, മൗസ സിസോക്കോ

ഫോർ‌വേർ‌ഡുകൾ‌: വിസാം ബെൻ‌ യെഡർ‌, കിംഗ്സ്ലി കോമൻ‌, ഡെംബെലെ, ഒലിവിയർ ജിറൂദ്, ഗ്രിസ്മാൻ, തോമസ് ലെമാർ, ആന്റണി മാർഷൽ, കൈലിയൻ എംബപ്പേ

shortlink

Related Articles

Post Your Comments

Related Articles


Back to top button