KeralaLatest NewsNewsIndia

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബർ സഖാക്കളുടെ തെറിവിളി

കോഴിക്കോട്: ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തിയ നടന്‍ ജോയ് മാത്യുവിന് നേരെ സഖാക്കളുടെ സൈബർ ആക്രമണം. ജോയ് മാത്യു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ എന്ന് പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഉറപ്പാണ്, ഒരു fb പോസ്റ്റ് കണ്ടാല്‍ വിറളിയെടുക്കുന്ന, തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ. എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍ വായിക്കൂ, സംസ്‌കാര ചിത്തരാകൂ, ഇവര്‍ അധികാരത്തില്‍ വന്നാല്‍ “സംസ്‌കാരം “ഉറപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കാൻ ഒരുങ്ങുകയാണ്. ഇവർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാളയാറിലെ അമ്മയെ പിന്തുണയ്ക്കുമെന്ന് യു ഡി എഫും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button