Latest NewsIndiaNews

വീട്ടിൽ ട്യൂഷനെത്തിയ പതിമൂന്നുകാരനെ അദ്ധ്യാപിക തടവിലാക്കി വിവാഹം ചെയ്തതായി പരാതി

ചണ്ഡീഗഢ് : പഞ്ചാബിലെ ജലന്ധർ ബസ്തി ബവാഖേലിലാണ് സംഭവം. ഏറെ നാളുകളായി വിവാഹം നടക്കാത്ത അദ്ധ്യാപികയ്ക്ക് ദോഷം മാറാൻ പുരോഹിതൻ പറഞ്ഞു കൊടുത്ത മാർഗമാണ് പ്രതീകാത്മക വിവാഹം . മംഗല്യദോഷം കാരണം വിവാഹം നടക്കാത്ത അദ്ധ്യാപിക തന്റെ ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായ 13 കാരനെ വരനായി തെരഞ്ഞെടുക്കുകയായിരുന്നു.

Read Also : ക്ഷേത്രഭൂമിയിൽ കബറിടം നിർമ്മിക്കാനുള്ള ശ്രമങ്ങളുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ

ട്യൂഷനായി വിദ്യാർത്ഥിയെ ഒരാഴ്ച വീട്ടിൽ താമസിപ്പിക്കണമെന്ന് അദ്ധ്യാപിക കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ചാണ് കുട്ടി അദ്ധ്യാപികയുടെ വീട്ടിൽ താമസിച്ചത്. ഇതിനിടെയാണ് വിവാഹവും മറ്റു ചടങ്ങുകളും നടന്നത്. വിവാഹചടങ്ങുകൾക്ക് ശേഷം അദ്ധ്യാപിക വളകൾ ഉടച്ച് സ്വയം വിധവയായി പ്രഖ്യാപിച്ചു. പിന്നാലെ പ്രതീകാത്മക അനുശോചന ചടങ്ങുകളും നടത്തി.

എന്നാൽ ഒരാഴ്ച കഴിഞ്ഞ് കുട്ടി തന്റെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. 13 കാരനെ തടവിലാക്കി വിവാഹം നടത്തിയതിന് പുറമെ വീട്ടുജോലികൾ ചെയ്യിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button