ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന നിലപാട് മാറ്റി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്. കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവർക്കും തനിക്കും വാക്‌സിൻ നൽകണമെന്നും രാകേഷ് ടികായത്. പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്നും നാട്ടിലേയ്ക്ക് മടങ്ങില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിൽ പ്രതിഷേധക്കാരുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാം കാറ്റിൽപ്പറത്തി വലിയ ആൾക്കൂട്ടം നാല് മാസത്തോളമായി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് രാകേഷ് ടികായത് രംഗത്തെത്തിയത്.
Read Also : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത
അടുത്തിടെ കാർഷിക നിയമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ രാജ്യത്തെ രോഗവ്യാപനത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന തബ്ലീഗ് മതസമ്മേളനം സുപ്രീം കോടതി ഓർമ്മിപ്പിച്ചിരുന്നു.
Post Your Comments