CinemaLatest News

സംഗീത സംവിധാകൻ മനു രമേശിന്റെ ഭാര്യ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും സംഗീത സംവിധാകനുമായ മനു രമേശിന്റെ ഭാര്യ ഡോ. ഉമ മനു (35) അന്തരിച്ചു. മസ്തിഷകാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശക്തമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിക്കുന്നത്.

എറണാകുളത്താ മനുവും കുടുംബവും താമസിക്കുന്നത്. ഇരുവർക്കും അഞ്ച് വയസായ മകളുണ്ട്. കോളേജ് അധ്യാപകയായിരുന്നു ഉമ. ഈ അടുത്താണ് ഉമയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. ഗുലുമാൽ ദി എസ്‌കേപ്, പ്ലസ് ടു, അയാൾ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് മനു.

shortlink

Post Your Comments


Back to top button