Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച സോളാര്‍ ഉര്‍ജ്ജോത്പാദന മേഖലയിൽ കൈകോർത്ത് ഇറ്റലി

ഇന്ത്യ സൗരോര്‍ജ്ജ മേഖലയില്‍ നടത്തുന്ന മുന്നേറ്റവും ഗവേഷണവും ഐക്യരാഷ്ട്ര സഭയുടെ പോലും പ്രശംസ പിടിച്ചുപറ്റിയതാണ്.

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച സോളാര്‍ ഉര്‍ജ്ജോത്പാദന മേഖലയിൽ പങ്കാളിത്തം ഉറപ്പിച്ച് ഇറ്റലി. അന്താരാഷ്ട്ര രംഗത്തെ സൗരോര്‍ജ്ജ പങ്കാളിത്തത്തിനാണ് ഇന്ത്യയും ഇറ്റലിയും തമ്മില്‍ ധാരണയായത്. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്(ഐ.എസ്.എ) എന്ന പേരിലുള്ള കൂട്ടായ്മയിലാണ് ഇന്ത്യയ്‌ക്കൊപ്പം ഇറ്റലിയും സഹകരിക്കുക. ഇറ്റലിയുടെ പ്രതിനിധിയും അംബാസഡറുമായി വിന്‍സെന്‍സോ ഡീ ലൂക്കയാണ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടത്.

Read Also: ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ മുരളീധരന്‍ എംപി സ്ഥാനം രാജിവെച്ച്‌ മത്സരിക്കട്ടെ : കുമ്മനം രാജശേഖരന്‍

2021 ജനുവരി8 മുതലാണ് ഈ സഹകരണം ആഗോളതലത്തില്‍ ആരംഭിച്ചത്. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും ഈ സംരംഭത്തില്‍ സ്വയം പങ്കാളിയാകാം. ഇന്ത്യന്‍ പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയിലും പരിസ്ഥിതി കോണ്‍ഫറന്‍സിലും ഊന്നിപ്പറഞ്ഞ ആശയമാണ് ആഗോളതലത്തില്‍ മാലിന്യ രഹിത ഉര്‍ജ്ജോത്പാദനത്തിനായി സൗരോര്‍ജ്ജം എന്നതിന് സ്വീകാര്യത ലഭിച്ചത്. 120 രാജ്യങ്ങള്‍ ഇതുവരെ ഈ കൂട്ടായ്മയുടെ ഭാഗമായിക്കഴിഞ്ഞു. ഇന്ത്യ സൗരോര്‍ജ്ജ മേഖലയില്‍ നടത്തുന്ന മുന്നേറ്റവും ഗവേഷണവും ഐക്യരാഷ്ട്ര സഭയുടെ പോലും പ്രശംസ പിടിച്ചുപറ്റിയതാണ്.

shortlink

Post Your Comments


Back to top button