Latest NewsNewsGulf

കേസുകളുടെ എണ്ണത്തില്‍ കുറവ്; രാജ്യത്തെ കോടതികളിൽ തിരക്ക് കുറയുന്നു

2019 ഫെബ്രുവരിയില്‍ 19531, 2020 ഫെബ്രുവരിയില്‍ 12,632 കേസുകളാണ് കോടതികള്‍ കൈകാര്യം ചെയ്തത്.

മനാമ: ബഹ്‌റൈൻ കോടതികളിൽ തിരക്ക് കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ കോടതികളില്‍ പരിഗണനയ്‌ക്കെത്തുന്ന കേസുകളുടെ എണ്ണത്തില്‍ കുറവ്. 2018 ഫെബ്രുവരില്‍ 34124 കേസുകള്‍ പരിഗണിച്ച സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരില്‍ 10,705 കേസുകളാണ് പരിഗണിച്ചതെന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു.

Read Also: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി

സിവില്‍, ക്രിമിനല്‍, ശരീഅത്ത് കോടതികളിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വിവരം. 2019 ഫെബ്രുവരിയില്‍ 19531, 2020 ഫെബ്രുവരിയില്‍ 12,632 കേസുകളാണ് കോടതികള്‍ കൈകാര്യം ചെയ്തത്.

shortlink

Post Your Comments


Back to top button