ന്യൂഡല്‍ഹി: മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി എയര്‍ ഫോഴ്‌സ് സ്ഥിരീകരിച്ചു. മദ്ധ്യ ഇന്ത്യയിലുണ്ടായ അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ. ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശീലന ദൗത്യത്തിന്റെ ഭാഗമായി എയര്‍ ബേസില്‍ നിന്ന് പറന്നുയരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
Read Also : സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉഗ്രശാസനയുമായി ഹൈക്കമാന്‍ഡ്
‘ദാരുണമായ അപകടത്തില്‍ വ്യോമസേനയ്ക്ക് ഗ്രൂപ്പ് ക്യാപ്റ്റന്‍ എ. ഗുപ്തയെ നഷ്ടപ്പെട്ടു. വ്യോമസേനയില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. അപകടകാരണം നിര്‍ണ്ണയിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ‘വ്യോമസേന ട്വീറ്റില്‍ പറഞ്ഞു.
Post Your Comments