
ന്യൂഡല്‍ഹി: സദ്ദാം ഹുസൈനും ഖദ്ദാഫിയും തിരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ് ഏകാധിപത്യം നിലനിര്‍ത്തിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അശുതോഷ് വര്‍ഷ്‌നിയുമായുള്ള ഒരു ഓണ്‍ലൈന്‍ ആശയവിനിമയത്തിലാണ് ലോകത്തെ ഏകാധിപതികളുടെ രീതിയും ഇന്ത്യയിലെ അവസ്ഥയും താരതമ്യം ചെയ്ത് രാഹുല്‍ സംസാരിച്ചത്.
‘സദ്ദാം ഹുസൈനും ഗദ്ദാഫിയും തിരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. അവര്‍ വിജയിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പുകളെ ഉപയോഗിച്ചിരുന്നത്. വോട്ടുകളെ സംരക്ഷിക്കാനുള്ള സ്ഥാപനപരമായ ചട്ടക്കൂടുകളൊന്നും അവിടെ ഇല്ലായിരുന്നു. ‘കേവലം ആളുകള്‍ പോയി ഒരു വോട്ടിംഗ് മെഷീനില്‍ ഒരു ബട്ടണ്‍ അമര്‍ത്തുന്നതല്ല ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ചട്ടക്കൂട് ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന സ്ഥാപനങ്ങളുണ്ടാകുമ്ബോഴാണ് ശരിയായ തിരഞ്ഞെടുപ്പ് നടക്കുക. ഭയരഹിതമായ നീതിന്യായ വ്യവസ്ഥയും ശരിയായ ചര്‍ച്ച നടക്കുന്ന പാര്‍ലമെന്റും ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം
ഇന്ത്യ ഇനി ഒരു ജനാധിപത്യ രാജ്യമല്ലെന്ന് അഭിപ്രായപ്പെട്ടിനു പുറകെയാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് രീതികളിലെ പോരായ്മയെ കുറിച്ച് രാഹുല്‍ സംസാരിച്ചത്. 2014 ല്‍ പ്രധാനമന്ത്രി മോദി അധികാരമേറ്റതിനുശേഷം സ്വീഡന്‍ ആസ്ഥാനമായുള്ള ഒരു സ്ഥാപനം ഇന്ത്യ തിരഞ്ഞെടുപ്പിലൂടെയുള്ള സ്വേച്ഛാധിപത്യത്തിലേക്ക് തരംതാഴ്ന്നതായി അഭിപ്രായപ്പെട്ടിരുന്നു. ഇത് ഉദ്ധരിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
Post Your Comments