ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്.
Read Also : സിപിഐ ജില്ലാ കൗൺസിൽ അംഗം എൻഡിഎയിലേക്ക്
ജനുവരിയിൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 10,000 ത്തിൽ താഴെയായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 25,000ത്തിന് മുകളിലാണ്. ഇന്നലെ 26,291 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 118 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
നിലവിൽ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണ്ണാടക, ഗുജറാത്ത്, തമിഴ്‌നാട്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നത്. മഹാരാഷ്ട്രയിൽ മാത്രം തിങ്കളാഴ്ച 15,051 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
Post Your Comments