
ഒരുപാട് ഗുണങ്ങളുമുള്ള പഴമാണ് പേരയ്ക്ക. പേരയുടെ ഇലയ്ക്കും നിരവധി ഗുണങ്ങളുണ്ട്. മുഖക്കുരു, പാടുകൾ, ചർമത്തിന്റെ നിറമാറ്റം, കരുവാളിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് സൗന്ദര്യ സംരക്ഷണം സാധ്യമാക്കാൻ പേരയില ഉപകാരപ്രദമാണ്.
പൊട്ടാസ്യം, ഫേലിക് ആസിഡ്, ആന്റി ഓക്സിഡന്റ്സ് എന്നിവ ഉൾപ്പടെയുള്ള ചില പദാർഥങ്ങളുടെ സാന്നിധ്യമാണ് പേരയിലയെ ചർമത്തിന് അനുയോജ്യമാക്കുന്നത്. ഈ പ്രശ്നങ്ങൾ ഗുരുതരമല്ലാത്ത സാഹചര്യത്തിൽ പേരയില കൊണ്ടു തയാറാക്കുന്ന പേസറ്റ് ഉപയോഗിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കാം.
പേരയുടെ ഏതാനും ഇലകൾ പറിച്ചെടുത്ത് വെള്ളത്തിൽ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇളം ഇലകളാണ് ഇതിന് കൂടുതല്‍ അനുയോജ്യം.
മുഖം വൃത്തിയായി കഴുകി 5 മിനിറ്റ് ആവി പിടിക്കുക. ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ ആവി പിടിക്കുന്നത് സഹായിക്കും. അതിനുശേഷം പേരയില പേസ്റ്റ് മുഖത്ത് പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എന്ന രീതിയിൽ ഒരുമാസം ഇതു ചെയ്യാം. ചർമ പ്രശ്നങ്ങൾ പരിഹരിച്ച് തിളങ്ങുന്ന മുഖം സ്വന്തമാക്കാം.
Post Your Comments