
വടക്കേക്കര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ. കുറുനപത്തുരുത്ത് സ്വദേശിയായ വീട്ടമ്മയെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ കാമുകനായ ആമ്പല്ലൂർ സ്വദേശിയായ വിഷ്ണുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയും യുവാവും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. മാർച്ച് പതിനൊന്നിനാണ് ഇരുവരും ഒളിച്ചോടിയത്. വീട്ടമ്മയ്ക്ക് അഞ്ചും, മൂന്നും വയസുള്ള രണ്ട് മക്കളുണ്ട്. ഭർത്താവ് ജോലിക്ക് പോയ സമയത്ത് മക്കളെ വീട്ടിലാക്കിയാണ് യുവതി പോയത്.
തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു ഉണ്ടായത്. പോലീസ് തന്ത്രപരമായിട്ടാണ് യുവതിയേയും കാമുകനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്. മജിസ്‌ട്രേറ്റിന് ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.
Post Your Comments