പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ അശോകന് കുളനടയും പിന്മാറാന് സാദ്ധ്യത. അനൂപ് ആന്റണിയെ മാറ്റിയതിൽ പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അശോകന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബി ജെ പി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം ഉടന്‍ അറിയിക്കുമെന്നാണ് സൂചന.
അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും രാജിവച്ചിരുന്നു.
read also: അണികളെ കണ്ട ആവേശത്തിൽ ‘കാലൊടിഞ്ഞ’ കാര്യം മറന്ന് വീൽചെയറിൽ നിന്നോടി മമത
മണിപ്പുഴയിലെ കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു. അനൂപ് ആന്റണി ഒരു വർഷത്തോളമായി മണ്ഡലത്തിൽ തങ്ങി പ്രവർത്തിച്ചിരുന്ന ആളായിരുന്നു. വോട്ടർമാർക്ക് സുപരിചിതനായ അനൂപിനെ അമ്പലപ്പുഴയിലേക്ക് മാറ്റിയതിൽ കനത്ത പ്രതിഷേധമായിരുന്നു ഉയർന്നത്.
Post Your Comments