
ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 28ന് ചിത്രം പ്രദർശനത്തിനെത്തും. സിജു വിൽസാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈദികനായാണ് സിജു വിൽസൺ ചിത്രത്തി വേഷമിടുന്നത്. എബി കപ്പൂച്ചിൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘മെയ് 28ന് നിങ്ങൾക്ക് ഫാദർ എബി കപ്പൂച്ചിനെ കാണാം കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല. എല്ലാവരും ഇഷ്ട്ടപെടുന്ന സിനിമ ആയിരിക്കും വരയൻ എന്നാണ് എന്റെ വിശ്വാസം. അത്രയ്ക്ക് ആത്മാർഥമായി ഞങ്ങൾളെല്ലാവരും ഈ സിനിമ നന്നാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്’. സിജു ഫേസ്ബുക്കിൽ കുറിച്ചു.
വിനയന്റെ സംവിധാനത്തിൽ സിജു നായകനായെത്തുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രമായിട്ടാണ് സിജു വിൽസൺ വേഷമിടുന്നത്. ഈ വേഷത്തിനായി കളരിയും, മറ്റ് ആയോധന കലകളും സിജു പരിശീലിച്ചിരുന്നു.
Post Your Comments