Latest NewsIndia

അണികളെ കണ്ട ആവേശത്തിൽ ‘കാലൊടിഞ്ഞ’ കാര്യം മറന്ന് വീൽചെയറിൽ നിന്നോടി മമത

മമത ബാനർജിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു. മമതയ്ക്ക് പ്രചാരണത്തിനിടെ അക്രമണമുണ്ടാകുകയും അങ്ങനെ കാലിനു ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തെന്നായിരുന്നു തൃണമൂൽ അണികളും മമതയും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇന്നലെ നടന്ന പ്രചാരണത്തിൽ അണികൾ കൂടുതൽ ഉണ്ടെന്നു കണ്ടതോടെ അതുവരെ വീൽചെയറിൽ ആയിരുന്ന മമത വേഗം എണീറ്റ് നടന്നു അണികൾക്കിടയിലേക്ക് ചെന്നു.

ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘തൻ്റെ പരുക്കിൻ്റെ ദയനീയ ദൃശ്യവും പതറിയ ശബ്ദവും പാർട്ടിക്കു വോട്ടാക്കാമെന്നു മനസിലാക്കിയ മമതാ ബാനർജിക്ക് ഇന്നലെ അബദ്ധം പിണഞ്ഞു’ എന്നാണ് എതിരാളികൾ പറയുന്നത്.

read also: ‘ബിജെപി വിധേയത്വം തുടരുകയാണെങ്കില്‍ ജനം ഇരുമുന്നണികളേയും വലിച്ചിറക്കി എസ്ഡിപിഐ യെ അധികാരത്തിലേറ്റും’

‘പരിക്കേറ്റ മമതയെ കാണാൻ റാലിയിൽ തടിച്ചുകൂടിയ അനുയായികളുടെ ബാഹുല്യം കണ്ട് മതിമറന്ന് ആവേശം മൂത്ത് വീൽചെയറിൽ നിന്നും കാറിലേക്ക് ചാടി എഴുന്നേറ്റ് നടന്നപ്പോൾ മണിക്കൂറുകൾക്ക് മുമ്പ് പ്ലാസ്റ്ററും പൊതിഞ്ഞുകെട്ടി ക്യാമറയ്ക്ക് പോസ് ചെയ്തു കിടന്നിരുന്ന കാര്യം ദീദി മറന്ന് പോയി’ എന്നാണ് സോഷ്യൽ മീഡിയ പരിഹാസം.

എന്നാൽ ഈ ചിത്രത്തിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. ചിലർ ഇത് പഴയ ഫോട്ടോ ആണെന്ന് വാദിക്കുന്നുമുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ മമതയുടെ കാലിന്റെ പരിക്ക് ഗുരുതരമാണോ നിസാരമാണോ എന്ന് മനസിലാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button