Latest NewsNewsIndiaCrime

രോഗബാധിതയായ ഭാര്യയെ തലക്കടിച്ച് കൊന്ന ഭർത്താവ്​ പിടിയിൽ

മുംബൈ: മഹാരാഷ്​ട്രയിൽ അസുഖബാധിതയായ ഭാര്യയെ തലക്കടിച്ച്​ കൊന്ന ഭർത്താവ്​ ​അറസ്റ്റിൽ ആയിരിക്കുന്നു. മഹാരാഷ്​ട്രയിലെ പർബാനി ജില്ലയിലാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നിരിക്കുന്നത്. ബ്രെയിൻ ട്യൂമർ ബാധിതയായ ഭാര്യയെ 45കാരൻ തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്.

വീടിന്​ പുറത്തെത്തി രക്തം പുരണ്ട വസ്​ത്രങ്ങൾ ഇയാൾ​ നശിപ്പിക്കുന്നത്​ കണ്ടതോടെ അയൽക്കാരാണ്​ പോലീസിൽ വിവരം അറിയിക്കുകയുണ്ടായത്​. പോലീസിലെത്തി മൃതദേഹവും വസ്​ത്രങ്ങളും കൊലപ്പെടുത്താനുപയോഗിച്ച ആയുധവും കണ്ടെത്തുകയുണ്ടായി.

ഭാര്യയുടെ അസുഖവും ചികിത്സയും മനംമടുപ്പിച്ചതാണ്​ കൊലപാതക കാരണമെന്ന്​ തൊഴിൽ രഹിതനായ ഭർത്താവ്​ പോലീസിൽ മൊഴി നൽകി. ഞായറാഴ്ച ഇയാളുടെ അറസ്റ്റ്​ രേഖപ്പെടുത്തി. കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയാണ്​ അറസ്റ്റ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button