Latest NewsKerala

മാവേലിക്കരയിൽ അപ്രതീക്ഷിത ട്വിസ്റ്റ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബിജെപി സ്ഥാനാർഥി

നേരത്തെ ഇടുക്കിയിൽനിന്നുള്ള യുവമോർച്ച നേതാവിനെയാണു സംവരണ മണ്ഡലമായ മാവേലിക്കരയിൽ പരിഗണിച്ചിരുന്നത്.

മാവേലിക്കര ∙ ബിജെപി സ്ഥാനാർഥിയായി ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഞ്ജു ആണ് അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർഥിയായത്. നേരത്തെ ഇടുക്കിയിൽനിന്നുള്ള യുവമോർച്ച നേതാവിനെയാണു സംവരണ മണ്ഡലമായ മാവേലിക്കരയിൽ പരിഗണിച്ചിരുന്നത്.

എന്നാൽ സഞ്ജു സ്ഥാനാർഥിയാവുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ ട്രഷററും പാർട്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം.എസ്.അരുൺകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. ആലപ്പുഴ ജില്ലയിൽ സിപിഎം വിട്ട് എൻഡിഎ സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു.

read also: മാനന്തവാടി നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥി പിന്മാറിയതായി അറിയിപ്പ്

നേരത്തെ ഡിവൈഎഫ്ഐ മുൻ ചേർത്തല ഏരിയ പ്രസിഡന്റും മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.എസ്.ജ്യോതിസ് ചേർത്തലയിൽ ബിഡിജെഎസ് സ്ഥാനാർഥിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button