KeralaLatest NewsNewsIndia

അമ്പലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി സന്ദീപ് വചസ്പതി മത്സരിക്കും?; പ്രഖ്യാപനം ഇന്ന്

ചാനൽ ചർച്ചകളിൽ നിറസാന്നിധ്യമായ സന്ദീപ് വചസ്പതി അമ്പലപ്പുഴയിൽ എൻ ഡി എ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ. സന്ദീപ് വചസ്പതിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞെന്നും ഇദ്ദേഹത്തെ തന്നെ അമ്പലപ്പുഴയിൽ മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. ബിജെപി ഇന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും.

അതേസമയം, സംസ്ഥാന ഹോ​ട്​​സ്​​പോ​ട്ട്​ മ​ണ്ഡ​ല​മാ​യ മ​ഞ്ചേ​ശ്വ​ര​ത്ത്​ ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ത്ഥി​യാകുമെന്നാണ് പുറത്തുവരുന്ന സൂചന. പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ജോ​ഡ്ക്ക​ല്ലി​ലു​ള്ള എ​ന്‍.​ഡി.​എ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ്​ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രന് ചാത്തനൂരിലാണ് സാധ്യത. സന്ദീപ് വാര്യർ തൃത്താലയിലേക്കെന്നും റിപ്പോർട്ട് ഉണ്ട്.

Also Read:നേമത്തെ സ്ഥാനാര്‍ത്ഥിയെ കുറച്ച് സമയത്തിനുള്ളില്‍ അറിയാനാവും : ഉമ്മന്‍ ചാണ്ടി

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തു. കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button