വിഭവസമൃദ്ധവും വ്യത്യസ്തവുമായ ‘താലി മീല്‍സ്’ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. അത്തരത്തില്‍ താലി പ്രേമികള്‍ക്കൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദിലെ ‘കോർട്യാർഡ് ബൈ മാരിയറ്റ്’ ഹോട്ടല്‍.
ഒരു ക്രിക്കറ്റ് സ്പെഷ്യൽ താലി ആണ് കോർട്യാർഡ് ബൈ മാരിയറ്റ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചടി നീളമുള്ള ഒരു ഭീമൻ സദ്യയാണ് ഇത്. ‘മൊട്ടേറ താലി’ എന്നാണ് ഈ സദ്യയുടെ പേര്. ക്രിക്കറ്റർ പാർഥിവ് പട്ടേൽ ആണ് മൊട്ടേറ താലി ചലഞ്ച് ഉദ്‌ഘാടനം ചെയ്തത്.
View this post on Instagram
അഞ്ചടി നീളമുള്ള മോട്ടേറ താലി കഴിക്കാൻ നിങ്ങളുടെ കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ കൂടെ കൂട്ടാം എന്നതാണ് ഈ താലിയുടെ പ്രത്യേകത. എന്നാല്‍ നാല് പേരിൽ കൂടുതൽ അരുത്. മാത്രമല്ല, ഒരു മണിക്കൂറിനുള്ളിൽ ഈ ഭീമൻ സദ്യ കഴിച്ചു തീർക്കുകയും വേണം. ഇതാണ് ചലഞ്ച്.
Post Your Comments