കൊച്ചി: ആഘോഷങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം. സിനിമാസംബന്ധിയായ പരിപാടികള്‍ക്കാണ് അമ്മ ആസ്ഥാന ഓഫീസ് മന്ദിരം വിട്ടുനല്‍കുക. പ്രത്യേക പരിഗണനയോടെ ‘അമ്മ’യിലെ അംഗങ്ങള്‍ക്കു മാത്രമായോ അവര്‍ നിര്‍ദ്ദേശം നല്‍കുന്ന പ്രൊഡക്ഷന്‍ കമ്പനികള്‍ക്കോ ചിത്രങ്ങളുടെ പൂജ, വിജയാഘോഷങ്ങള്‍, ഓഡിയോ, വീഡിയോ റിലീസ് തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മന്ദിരം നല്‍കുമെന്ന് സംഘടന അറിയിച്ചു.
ഹാഫ് ഡേ (4മണിക്കൂര്‍ വരെ) ഫുള്‍ ഡേ (8മണിക്കൂര്‍ വരെ) എന്ന രീതിയില്‍ സമയ പരിമിതി നിജപ്പെടുത്തിയായിരിക്കും മന്ദിരം വിട്ടുനല്‍കുക. ഇതില്‍ അംഗങ്ങള്‍ക്കു ‘അമ്മ’ യിലേക്ക് ക്യാപിറ്റല്‍ വോളന്ററി കോണ്‍ട്രിബൂഷന്‍ ആയി സംഭാവന മാത്രമായി സ്വീകരിച്ചാല്‍ മതിയാകുമെന്നാണ് തീരുമാനം.
സിനിമ ഷൂട്ടിംഗുകള്‍ക്കു മന്ദിരം തല്ക്കാലം നല്‍കേണ്ടതില്ലെന്നും തീരുമാനമായി. സിനിമാസംബദ്ധമായ പ്രചരണ ഇന്റര്‍വ്യൂനോ, ഫോട്ടോ ഷൂട്ടിനായോ, ചാനല്‍ ഇന്റര്‍വ്യൂനായോ താഴത്തെ നിലയിലുള്ള ലോബി 5000 രൂപയ്ക്ക് വിട്ടു നല്‍കും. മുകളിലെ കഫ്ത്തീരിയ (8 മണിക്കൂര്‍ – 3000, 4 മണിക്കൂര്‍ – 2000).
2 ആമത്തെ നിലയിലെ എ/സി കോണ്‍ഫറന്‍സ് ഹാള്‍ കസ്സേരകള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് 10,000 രൂപ (2+6 മണിക്കൂര്‍ – എ/സി ഹാള്‍ – മുന്‍ ഒരുക്കങ്ങള്‍ക്കായി 2 മണിക്കൂറും – 4 മണിക്കൂര്‍ എ/സിയില്‍ പ്രോഗ്രാം സമയത്തും പ്രവര്‍ത്തിക്കാവുന്നതുമാണ്). 3 ആമത്തെ നിലയിലെ നോണ്‍എ/സി ഹാള്‍ കസ്സേരകള്‍ ഇല്ലാതെ 5000 രൂപ. 4 ആമത്തെ നിലയിലെ കഥകള്‍ കേള്‍ക്കുവാനുള്ള ക്യുബിക്‌സ് (5 ക്യുബിക്‌സ് ) എ/സി യായാലും നോണ്‍ എ/സി ആയാലും 4 മണിക്കൂര്‍ നേരത്തേക്ക് 1000 രൂപയും 8 മണിക്കൂര്‍ നേരത്തേക്ക് 1600 രൂപയുമാണ് വാടക.
Post Your Comments