രാഹുദശയെ കുറിച്ചും, രാഹുകാലത്തെ കുറിച്ചുമൊക്കെ കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. പൊതുവേ എല്ലാവരും രാഹുവിനെ പേടിയോടാണു കാണുന്നത്. കാരണം രാഹു അശുഭനായ ഗ്രഹമാണ് എന്നതുകൊണ്ടുതന്നെ. രാഹുകാലത്ത് എന്തു ശുഭകാര്യം ചെയ്താലും അശുഭമായിട്ടെ ഭവിക്കൂ എന്നൊരു വിശ്വാസം പൊതുവെയുണ്ട്.
രാഹുവിനു സര്‍പ്പി, തമസ്, അഹി എന്നീ പേരുകള്‍ കൂടിയുണ്ട്. നവഗ്രങ്ങളില്‍ രാഹു എട്ടാമത്തെ ഗ്രഹമാണ്. സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ 7 ഗ്രഹങ്ങളെ ചേര്‍ത്താണു സപ്തഗ്രഹങ്ങള്‍ എന്നു പറയുന്നത്. ഇവയില്‍ സൂര്യന്‍ ഒഴികെയുള്ള 6 ഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്ന ഗ്രഹങ്ങളാണ്.
സൂര്യന്റെ പ്രകാശംകൂടി തട്ടുമ്പോള്‍ ഇവ കൂടുതല്‍ പ്രകാശിതമാകുന്നു. എന്നാല്‍ ഈ ഏഴെണ്ണത്തിനു പുറമേയുള്ള രണ്ടു ഗ്രഹങ്ങളാണു രാഹുവും കേതുവും. ഈ രണ്ടു ഗ്രഹങ്ങളും പ്രകാശമുള്ളവയല്ല. സൂര്യരശ്മികള്‍ തട്ടിയാലും ഇവ പ്രകാശിക്കുന്നില്ല. അതുകൊണ്ട് ഇവയെ തമോഗ്രഹങ്ങള്‍ എന്നാണു വിളിക്കുന്നത്.
രാഹുവില്‍ നിന്നുള്ള പ്രതികൂല ഊര്‍ജ്ജം ഭൂമിയില്‍ പതിക്കുന്ന സമയമാണു രാഹുകാലമായി കണക്കാക്കുന്നത്. ഏകദേശം ഒന്നര മണിക്കൂറാണു രാഹുകാലം. രാഹുവിന്റെ ഗ്രഹണപഥമനുസരിച്ചാണു രാഹുകാലസമയം ഓരോ ദിവസവും വ്യത്യാസപെട്ടിരിക്കുന്നത്.
ഞായര്‍ .4.30 – 6 പി.എം
തിങ്കള്‍: 7.30 – 9 എ.എം
ചൊവ്വ: 3 – 4.30 പി.എം
ബുധന്‍: 12 -1.30 പി.എം
വ്യാഴം: 1.30 – 3 പി,എം
വെള്ളി: 10.30 – 12.30
ശനി : 9 – 10.30 എ.എം
ഇങ്ങനെയാണു ഓരോ ആഴചയിലുമുള്ള രാഹുകാലസമയം. പക്ഷെ ഈ സമയകണക്കിനു ആധികാരകത അവകാശപെടാന്‍ കഴിയില്ല എന്നതു വസ്തുതയാണ്. ജ്യോതിഷ വിചാരത്തില്‍ ഔഷധ പ്രയോഗം, ത്വക്‌രോഗങ്ങള്‍, സന്താനഭാഗ്യം, സര്‍പ്പദോഷം ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുന്നതു രാഹുവിനെ കൊണ്ടാണ്.
Post Your Comments