Latest NewsNewsInternational

എപ്പോഴും വഴക്കും അടിയും; പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ കൈകള്‍ക്ക് വിലങ്ങിട്ട് ദമ്പതികള്‍

വേർപിരിയലിന്റെ വക്കിൽ എത്തിയതോടെയാണ് ദമ്പതിമാരുടെ പുതിയ തീരുമാനം

ആഴ്ചയിൽ രണ്ടുവട്ടമെങ്കിലും തമ്മില്‍ അടി. വേർപിരിയലിന്റെ വക്കിൽ എത്തിയ ബന്ധം നിലനിർത്താൻ പുതിയ തന്ത്രവുമായി ദമ്പതിമാർ. കാര്‍ സെയില്‍സ്മാന്‍ അലക്‌സാണ്ടര്‍ കുഡ്‌ലെയും ബ്യൂട്ടീഷന്‍ വിക്ടോറിയ പുസ്‌തോവിതോവയുമാണ് പുതിയ തീരുമാനത്തിലൂടെ സോഷ്യല്‍ മീഡിയയിൽ വൈറല്‍ ആയിരിക്കുന്നത്. വിലങ്ങ് ഉപയോഗിച്ച്‌ മൂന്ന് മാസത്തേക്ക് കൈകള്‍ കൂട്ടിക്കെട്ടിയിരിക്കുകയാണ് ഇരുവരും.

read also:2001 മുതല്‍ തുടര്‍ച്ചയായി എം.എല്‍.എ, അഞ്ചാം തവണയും വിജയക്കുതിപ്പ് നടത്താനൊരുങ്ങി ഗണേഷ് കുമാര്‍

തമ്മില്‍ അടിയുണ്ടാക്കി വേർപിരിയലിന്റെ വക്കിൽ എത്തിയതോടെയാണ് ദമ്പതിമാരുടെ പുതിയ തീരുമാനം. മുന്നോട്ടുപോകാന്‍ കഴിയില്ല വേര്‍പിരിയാം എന്ന് വിക്ടോറിയ പറഞ്ഞപ്പോള്‍ എന്നാല്‍ നിന്നെ ഞാന്‍ എന്റെ കൂടെ കൂട്ടിക്കെട്ടും എന്നുപറയുകയായിരുന്നു അലക്‌സാണ്ടര്‍. പ്രണയദിനത്തിലാണ് കൈകള്‍ കൂട്ടിക്കെട്ടി മൂന്ന് മാസം ചിലവിടാനുള്ള തീരുമാനം ഇരുവരും എടുത്തത്.

ഇപ്പോള്‍ ഒരു മാസത്തോളമായി കൈകള്‍ കൂട്ടിക്കെട്ടിയാണ് ഇവരുടെ ജീവിതം. കൈകള്‍ കൂട്ടിയിട്ടെങ്കിലും തങ്ങള്‍ക്കിടയിലെ വഴക്കിന് കുറവൊന്നുമില്ലെന്ന് അലക്‌സാണ്ടര്‍ പറയുന്നു. വിലങ്ങിട്ട ജീവിതം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ ഇരുവര്‍ക്കും ആരാധകരേറെയായി.

shortlink

Post Your Comments


Back to top button