കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 33,480 രൂപയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്വർണവിലയിൽ 400 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4185 രൂപയായിരിക്കുന്നു. നിലവിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞുമാണ് ഉള്ളത്. ദിവസങ്ങൾക്ക് മുൻപ് അടുത്തിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനാണ് വില താഴ്ന്നത്. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വർണവില.സ്വർണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.
ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് സ്വർണവില താഴ്ന്നിരുന്നു. പിന്നീട് ഉയർന്ന സ്വർണവിലയിൽ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം ദൃശ്യമാകുകയാണ്.
Post Your Comments