Latest NewsKeralaNewsIndia

നിയമസഭയിലെ കൈയ്യാങ്കളി; സർക്കാരിന് തിരിച്ചടി, പരാതി പിൻവലിക്കാനില്ലെന്ന് ഹൈക്കോടതി, ജലീലും ജയരാജനും വിചാരണ നേരിടണം

സർക്കാരിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി

2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ നടന്ന കൈയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കണമെന്ന സർക്കാരിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിൻവലിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സമാനമായ ഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Also Read:സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ

പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാൽ കേസ് പിൻവലിക്കാനാകില്ലെന്നായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചത്. സമാനമായ അഭിപ്രായമാണ് ഹൈക്കോടതിയും പറഞ്ഞത്. ഹൈക്കോടതിയും ഹര്‍ജി തള്ളിയതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ എം മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിനിടെ മാണിയെ തടയാനെന്നോണം സഭയ്ക്ക് അകത്തും പുറത്തും അന്നത്തെ പ്രതിപക്ഷമായിരുന്ന എൽ ഡി എഫ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ച് കയറി പൊതുമുതൽ നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button