KeralaLatest NewsNews

പിണറായിയുടെ ഏകാധിപത്യത്തിൽ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണുള്ളത് ; വി മുരളീധരന്‍

തൃശ്ശൂർ : മുഖ്യമന്ത്രി പിണറായി വിജയന് ചെങ്കൊടിയേക്കാൾ വലുത് രണ്ടിലയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പിണറായിയുടെ രീതി ഞാനും ഞാനുമെന്‍റാളുമെന്നതാണ്. സൗകര്യമുള്ളവൻ നിന്നാൽ മതിയെന്നാണ് അദ്ദേഹം അണികൾക്ക് നൽകുന്ന സന്ദേശമെന്നും  വി. മുരളീധരൻ പറഞ്ഞു.

പിണറായിയുടെ ഏകാധിപത്യത്തിൽ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണുള്ളത്. പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർഥിയെയും പിണറായി വിജയൻ കൊടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഐ തീർത്തും അപ്രസക്തമായെന്നും കാനം രാജേന്ദ്രന്‍റെ നിവർത്തികേട് കേരളം കാണുകയാണെന്നും  മുരളീധരൻ പറഞ്ഞു.

Read Also  :  ആർസിബിയിൽ ജോഷ് ഫിലിപ്പെ പുറത്ത്, പകരം ഫിൻ അലൻ ടീമിൽ

സിപിഎം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നതു പോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവർത്തകർ ആ കപ്പലിൽ നിന്ന് രക്ഷപെടുന്ന കാലം വിദൂരമല്ല. പ്രചാരവേല കൊണ്ട് അണികളെ അന്ധരാക്കി കൂടെ നിർത്താമെന്ന പി.ആർ സംഘത്തിന്‍റെ പദ്ധതി പൊളിയുന്നതാണ് പരസ്യ പ്രതികരണത്തിലൂടെ കണ്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button