KeralaLatest NewsIndiaNews

വിവാഹം പോലും കഴിക്കാതെ ചെറിയൊരു മുറിയിൽ ജീവിക്കുകയാണ് അയാൾ, വിദ്യാഭ്യാസ സമ്പന്നർ; ബിജെപിയുടെ നേതാക്കളെ കുറിച്ച് ഷാജഹാൻ

കേരളത്തിൽ ബിജെപി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വളരെ വലുതാണെന്ന് കെ എം ഷാജഹാൻ. പശ്ചിമബംഗാളിൽ അഞ്ച് ടേമും ഭരിച്ച സിപിഎമ്മിനെ ചവച്ച് തുപ്പിക്കളഞ്ഞ ബിജെപിക്ക് കേരളത്തിലെ സിപിഎം അത്ര വലിയ കാര്യമല്ലെന്ന് ഷാജഹാൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഷാജഹാൻ്റെ വാക്കുകൾ ഇങ്ങനെ:

‘ബിജെപിയുടെ പദ്ധതി വളരെ വലുതാണ്. 1996 ലാണ് ബാബറി മസ്ജിദ് കേസ് നടന്നത്. അവർക്ക് എന്നേ അയോദ്ധ്യക്ഷേത്രം പണിയാമായിരുന്നു. ആരായിരുന്നു എതിർക്കാനുള്ളത്? ആരും എതിർക്കില്ലായിരുന്നു. പക്ഷേ അവർ എത്ര വർഷം കാത്തിരുന്നു. അവർ കോടതിയെ കൊണ്ട് തീരുമാനം എടുപ്പിച്ചു. അവർക്ക് വർഗീയ ലഹള ഉണ്ടാക്കാമായിരുന്നു. ഏത് മുസ്ളീംസിനാണ് എതിർക്കാൻ കഴിയുക? പറ്റില്ലായിരുന്നു. പക്ഷേ അവർ രണ്ട് മൂന്ന് പതിറ്റാണ്ട് കാത്തിരുന്നു. അതാണ് അവരുടെ പദ്ധതി. ആദ്യത്തെ ഭരണം വന്നപ്പോൾ മോദി എന്താണ് പറഞ്ഞത്? വികസനവും ക്ഷേമവും മാത്രമേ പറഞ്ഞിട്ടുള്ളു. ഒരു വർഗീയതും പറഞ്ഞിട്ടില്ല. രണ്ടാമത് വന്നപ്പോൾ എന്ത് ചെയ്തു? കശ്മീരിനെ വെട്ടിക്കളഞ്ഞു. പൗരത്വ നിയമം കൊണ്ടുവന്നു, കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഏകീകൃതസിവിൽ കോഡ് നടപ്പിലാക്കിയേനെ’.

Also Read:ഞാൻ രാമ–ഹനുമാൻ ഭക്തൻ, ഡല്‍ഹി ഭരണം രാമരാജ്യ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി ; കെജ്രിവാൾ

‘അവരുടെ നേതാവിനൊക്കെ നല്ല വിദ്യാഭ്യാസമുണ്ട്. ദത്താത്രേയ ഹോസബള എന്നൊരു നേതാവുണ്ട്, അവർക്ക്. ആ നേതാവിന് മൂന്ന് പിഎച്ച്ഡിയുണ്ട്. വിവാഹം പോലും കഴിക്കാതെ ചെറിയൊരു മുറിയിൽ ജീവിക്കുകയാണ്. എന്തിനാണെന്നറിയാമോ? ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാൻ. കേരളത്തിൽ നിന്നും വി മുരളീധരൻ, കുട്ടികളില്ല അവർക്ക്. അതുപോലെയുള്ളവരാണ് ബിജെപിയിൽ ഉള്ളവർ. പശ്ചിമബംഗാളിൽ അഞ്ച് ടേമും ഭരിച്ച സിപിഎമ്മിനെ എടുത്ത് ചവച്ച് തുപ്പിക്കളഞ്ഞില്ലെ? 48 ശതമാനം വോട്ട് ഉണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ 8 ശതമാനം വോട്ട് അല്ലേ അവിടെയുള്ളു? ബംഗാളിലെ സിപിഎമ്മുകാരെ കൈകാര്യം ചെയ്യാമെങ്കിൽ ഈ പിണറായി വിജയനെയും ഇ പി ജയരാജനെയുമൊക്കെ അര സെക്കൻഡ് കൊണ്ട് കൈകാര്യം ചെയ്യും ബിജെപി’.- ഷാജഹാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button