തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയാതായി റിപ്പോർട്ട്. നേരത്തേ ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും, മറ്റ് മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി . എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്ന് പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുക്കാന്‍ നീക്കം .
Read Also: ഐഷെ ഘോഷിനെ കളത്തിലിറക്കി സിപിഐഎം; മമതയെ നേരിടാനൊരുങ്ങി മീനാക്ഷി മുഖര്‍ജി
എന്നാല്‍ ഒരു ഉദ്യോഗസ്ഥ അവരുടെ ഫോണില്‍ നിന്നു മറ്റാരെയോ വിളിച്ചു തന്ന ശേഷം പറയാന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ മാത്രമാണു താന്‍ പറഞ്ഞതെന്നും അതാണു പിന്നീടു ശബ്ദരേഖയായി പുറത്തു വന്നതെന്നുമാണു സ്വപ്ന മജിസ്ട്രേട്ടിനും ഇഡിക്കും നല്കിയ മൊഴിയിലുള്ളത്. ഈ സാഹചര്യത്തില്‍ തുടര്‍നടപടി എന്താകണമെന്നാണ് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷമേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
Post Your Comments