KeralaLatest NewsNews

ഭാര്യയെ മത്സരിപ്പിക്കണമെന്ന് എന്റെ മനസില്‍ പോലും ഉണ്ടായിരുന്നില്ല

പാര്‍ട്ടിയിലെ തന്റെ സ്വാധീനം ഇല്ലാതാക്കാന്‍ ഒരു കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്തകള്‍ പടച്ചുവിട്ടത് : മന്ത്രി.എ.കെ. ബാലന്‍

തിരുവനന്തപുരം : ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെട്ടെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ തന്റെ സ്വാധീനം ഇല്ലാതാക്കാന്‍ ഒരു കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്തകള്‍ പടച്ചുവിട്ടത്. പ്രതിഷേധക്കാര്‍ പാഠം പഠിക്കും. ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന് എന്റെ മനസിലുണ്ടായിരുന്നില്ല. തന്റെ സ്വാധീനം ഇല്ലാതാക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല. പത്രക്കാരെ ഭയന്ന് പിന്‍മാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും മന്ത്രി പറഞ്ഞു.

Read Also : ‘വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്’ : അതിനുള്ള കാരണം എടുത്ത് പറഞ്ഞ് ഡോ.ബിന്ദു

പാലക്കാട് ജില്ലയിലെ എല്ലാ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളും വിജയിക്കും. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട അസംബന്ധമാണ് വാര്‍ത്തകളായി വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button