KeralaLatest NewsIndia

’10 വർഷം മുൻപ് ഇടതിനെതിരെ കണ്ടതുപോലെ ഇപ്പോൾ ബംഗാളിൽ ആന്റി TMC തരംഗം, മമത പോലും തോൽക്കാൻ സാധ്യത’ : മാത്യു സാമുവൽ

കൊൽക്കത്ത നഗരം ടിഎംസിയുടെ കോട്ടയാണ്, ആ നഗരം ടിഎംസിയുടെ കൈയിൽ നിന്നും പോകുമെന്ന് ഇന്ന് പലരോട് സംസാരിച്ചതിൽ നിന്ന് മനസിലായി. മമത തോൽക്കും, നല്ലതുപോലെ...അതായത് ബിജെപി തൂത്തു വാരും

ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. രണ്ടു മാസം മുൻപ് മമതയ്ക്ക് 50 /50 ചാൻസ് പറഞ്ഞവർ പോലും ഇപ്പോൾ മമത തോൽക്കുമെന്ന് ഉറപ്പിച്ചു പറയുകയാണെന്നാണ് മാത്യു സാമുവൽ പറയുന്നത്. ‘ഓരോ ദിവസവും കഴിയുമ്പോൾ രണ്ടും മൂന്നും നാലും എംഎൽഎമാർ വെച്ച് മമതയെ കൈവിടുന്നു, ആന്റി മമത തരംഗം അടിക്കുന്നു,..പത്തു വർഷം മുൻപ് അന്ന് ആന്റി ലെഫ്റ്റ് തരംഗം അടിച്ചത് പോലെ…! അതായത് ബംഗാളിൽ തരംഗം അടിച്ചാൽ ഭരിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥി പോലും തോറ്റു പോകും…! ആ ചരിത്രം ആവർത്തിക്കാൻ സാധ്യത തള്ളികളയാൻ കഴിയില്ല.’ മാത്യു സാമുവൽ പറയുന്നു.

 ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

രണ്ടുമാസം മുമ്പ് കൊൽക്കത്തയിൽ വന്നപ്പോൾ ഞാൻ പലരോടും ചോദിച്ചു ദീദിയുടെ സ്ഥിതി എങ്ങനെ ഉണ്ട്…? വീണ്ടും വരുവാൻ സാധ്യതയുണ്ടോ ബിജെപി ബംഗാൾ പിടിക്കുമോ…? അതിൽ ഭൂരിഭാഗവും നിശബ്ദമായിരുന്നു അപ്പോൾ എന്റെ ഒരു നിഗമനം 50 /50 ശതമാനം…! ചിലപ്പോൾ അത് മമതയ്ക്ക് അനുകൂലമായി 60/ 40…!

അതുകഴിഞ്ഞ് നോർത്ത് ബംഗാളിൽ രണ്ടുപ്രാവശ്യം പോകുവാൻ ഇടവന്നു ആ ഭാഗം പൂർണ്ണമായി ടി എം സി എയെ കൈവിട്ടു അതായത് പറഞ്ഞുവരുന്നത് ഓരോ ദിവസവും മാറുമ്പോൾ രണ്ടും മൂന്നും നാലും എംഎൽഎമാർ വെച്ച് മമതയെ കൈവിടുന്നു…! അതായത് ഇപ്രാവശ്യവും പലരെയും കണ്ടു അതിൽ ഭൂരിഭാഗവും ബിജെപി വരും മമതയുമായി മമതയിൽ പോകുവാൻ കഴിയില്ല….! അതായത് പെട്ടന്നു വലിയ മാറ്റം അനുഭവപ്പെട്ടു ഇപ്രാവശ്യം തുറന്നു പറയുവാൻ ആർക്കും മടിയില്ല ആന്റി മമത തരംഗം അടിക്കുന്നു,..പത്തു വർഷം മുൻപ് അന്ന് ആന്റി ലെഫ്റ്റ് തരംഗം അടിച്ചത് പോലെ…!

അതായത് ബംഗാളിൽ തരംഗം അടിച്ചാൽ ഭരിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥി പോലും തോറ്റു പോകും…! ആ ചരിത്രം ആവർത്തിക്കാൻ സാധ്യത തള്ളികളയാൻ കഴിയില്ല…! കൊൽക്കത്ത നഗരം ടിഎംസിയുടെ കോട്ടയാണ് ആ നഗരം ടിഎംസിയുടെ കൈയിൽ നിന്നും പോകും എന്ന് ഇന്ന് പലരോട് സംസാരിച്ചതിൽ മനസിലായി അതായത് മമത തോൽക്കും നല്ലതുപോലെ…അതായത് ബിജെപി തൂത്തു വരും…!

ചെറിയ തോൽവി അല്ല മമത നേരിടാൻ പോകുന്നത് ഭീകരമായ തോൽവി…!
കോൺഗ്രസ്‌ ഇടതുപക്ഷം കൂടിയാൽ 20 സീറ്റിന് മുകളിൽ പോകില്ല…! അതിൽ രസകരമായ ഒരു സംഭവം ഇടത് പാർട്ടിയിൽ ചെറുപ്പക്കാരിൽ മിടുകാരായ യുവാക്കൾ പുതിയ നേതാക്കൾ വരുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button