ന്യൂഡൽഹി : ജപ്പാൻ പ്രധാനമന്ത്രി സുഗ യോഷിഹിദെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കാൻ യോഷിഹിദെ സുഗയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
Read Also : രാജ്യത്തെ 42 സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പരസ്പര വിശ്വാസത്താലും, ഒരേ മൂല്യങ്ങളാലും, നയിക്കപ്പെടുന്ന ഇരു രാജ്യങ്ങളുടെയും തന്ത്ര പ്രധാനവും, ആഗോളപരവുമായ പങ്കാളിത്തത്തിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. കൊറോണ വ്യാപനത്തിനിടയിലും ഉഭയകക്ഷി ബന്ധം ദൃഢമായി കാത്തുസൂക്ഷിച്ചതിൽ ഇരു നേതാക്കളും പരസ്പരം പ്രശംസിച്ചു. നൈപുണ്യ തൊഴിലാളികൾക്കായുള്ള നിർദ്ദിഷ്ട സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ച നടപടിയെ സ്വാഗതം ചെയ്ത ഇരു നേതാക്കളും നടപടികൾ വേഗത്തിൽ നടപ്പിലാക്കുമെന്നും പരസ്പരം ഉറപ്പു നൽകി. ഇതിന് പുറമേ വിവിധ ആഗോള ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി വിവിധ തലത്തിൽ ഇടപെടൽ നടത്തുന്നത് സംബന്ധിച്ചും സംസാരിച്ചു. ഇന്ത്യ- ജപ്പാൻ സൗഹൃദത്തിന്റെ എഴുപതാം വാർഷികത്തിന്റെ ആഘോഷങ്ങൾ ഗംഭീരമാക്കാനും ഇരു പ്രധാനമന്ത്രിമാരും ധാരണയിലെത്തി.
Post Your Comments