Latest NewsNewsFootballSports

ഐ ലീഗിൽ ഗോകുലം കേരള എഫ്സിയ്ക്ക് ഇന്ന് നിർണായകം

ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിനെയാണ് പട്ടികയിൽ രണ്ടാമതുള്ള ഗോകുലം നേരിടുന്നത്. രാത്രി 7ന് കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിൽ ചർച്ചിലിന് 25 പോയിന്റും ഗോകുലത്തിന് 19 പോയിന്റുമാണുള്ളത്. ഐ ലീഗ് കിരീടത്തിലേക്കുള്ള കുതിപ്പ് തുടരാൻ ഗോകുലത്തിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചത് ടീമിന് ആത്മവിശ്വാസം നൽകുന്നു.

അതേസമയം, തുടർച്ചയായ 4 മത്സരം വിജയിച്ചാണ് ചർച്ചിലിന്റെ വരവ്. ആദ്യ റൗണ്ടിൽ 3-2ന് ഗോകുലം ചർച്ചിലിനോടു പരാജയപ്പെട്ടിരുന്നു. ആദ്യ പകുതിയിൽ വിൻസി ബാരെറ്റോ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനെത്തുടർന്ന് 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്. സസ്‌പെൻഷൻ കഴിഞ്ഞ് ടീമിൽ തിരിച്ചെത്തുന്ന ക്യാപ്റ്റൻ മുഹമ്മദ് അവാലിന്റെ സാന്നിധ്യവും ഗോകുലത്തിന് കരുത്താകും. മുന്നേറ്റ നിരയിൽ ഫിലിപ് അഡ്‌ജയും ഡെന്നിസ് അഗ്യാരെയും കാഴ്ചവെക്കുന്ന മികച്ച പ്രകടനം തുടർന്നാൽ ഗോകുലത്തിന് ഇന്ന് ചർച്ചിലിനെ മറികടക്കാൻ സാധിക്കും.

shortlink

Post Your Comments


Back to top button