Latest NewsKeralaNews

11 വനിതാ സ്ഥാനാര്‍ഥികളെ കളത്തിലിറക്കി സിപിഎം

കഴിഞ്ഞ തവണ മത്സരിച്ചവരില്‍ മന്ത്രിമാരായ കെ കെ ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും വീണ്ടും ജനവിധി തേടുന്നു.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പതിനൊന്ന് വനിതാ സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ചവരില്‍ മന്ത്രിമാരായ കെ കെ ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും വീണ്ടും ജനവിധി തേടുന്നു. ആറന്മുളയില്‍ വീണ ജോര്‍ജ്ജും കായംകുളത്ത് യു പ്രതിഭയും ഇക്കുറിയും മത്സരരംഗത്തുണ്ട്. ആറ്റിങ്ങല്‍ – ഒഎസ് അംബിക, അരൂര്‍ – ദലീമ ജോജോ, ആലുവ – ഷെല്‍ന നിഷാദ്, കൊയിലാണ്ടി – കാനത്തില്‍ ജമീല, ഇരിങ്ങാലക്കുട – ആര്‍ ബിന്ദു, വണ്ടൂര്‍ – പി മിഥുന, കോങ്ങാട് – കെ ശാന്തകുമാരി എന്നിവരാണ് സിപിഎം പട്ടികയിലുള്ള മറ്റ് വനിതകള്‍.

Read Also: 68 പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചു; ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തരുതെന്ന് ഹൈകോടതി

കഴിഞ്ഞ തവണ ജയിച്ചവരില്‍ ഐഷാ പോറ്റിയെ മാത്രമാണ് ഇക്കുറി മാറ്റി നിര്‍ത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച്‌ ജയിച്ചവരെ മാറ്റിനിര്‍ത്തിയതിന്റെ ഭാഗമായാണ് ഐഷാ പോറ്റിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ തവണ ടിഎന്‍ സീമ, അഡ്വ. ഷിജി ശിവജി, മേരി തോമസ്, സുബൈദ ഇസ്ഹാഖ്, കെപി സുമതി, കെകെ ലതിക എന്നിവരായിരുന്നു മത്സരിച്ചത്.

shortlink

Post Your Comments


Back to top button