ചെന്നൈയിൽ ഇനി പോരാട്ടങ്ങളുടെ കാലം തുടങ്ങുകയാണ്. മത്സരനിരയിലെ പ്രമുഖർ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ തമിഴ്നാടിന്റെ ആകർഷണം തന്നെ. ചേപ്പാക്കത്ത് അണ്ണാഡിഎംകെ- ബിജെപി സ്ഥാനാര്‍ഥി ഖുശ്ബുവിനെതിരേ ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി ഉദയനിധി സ്റ്റാലിന് മത്സരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
പിതാവും പാര്‍ട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിന് ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പുപാനലാണ് ഉദയനിധിയെ ഇന്റര്‍വ്യൂവിലൂടെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.
പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ നടന്ന ഇന്റര്‍വ്യൂവിനെക്കുറിച്ച് ഇന്നലെ ഒരു പുസ്തകപ്രകാശന ചടങ്ങിലാണ് ഉദയനിധി മനസുതുറന്നത്. രാവിലെ 11.45 ന് എന്റെ അപേക്ഷ പാര്‍ട്ടി അധ്യക്ഷന്‍ ഉള്‍പ്പെടുന്ന പാനല്‍ പരിശോധിച്ചു. മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകനും ടി.ആര്. ബാലുവും ഉണ്ട്. പത്തു മിനിറ്റുകൊണ്ട് അവസാനിച്ച ഇന്റര്‍വ്യൂവില്‍ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ.
കലൈഞ്ജര്‍ കരുണാനിധിയെ മൂന്നുതവണ(1996,2001,2006 നിയമസഭയിലെത്തിച്ചത് ചേപ്പാക്കം-തിരുവല്ലിക്കേണി മണ്ഡലമാണ്.1991 ല്‍മാത്രമാണ് ഡിഎംകെയ്ക്കു പിഴച്ചത്. പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധത്തെത്തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സീനത്ത് ഷെറിഫുദീന് നിയമസഭയിലെത്തിയിരുന്നു. രണ്ടുകാലഘട്ടത്തിന്റെ പ്രതിനിധികൾ ഏറ്റുമുട്ടുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പാണ്
Post Your Comments