ജോ ബൈഡന്‍റെ ഇഷ്ടക്കാരായ രണ്ട് ജര്‍മന്‍ ഷെപേഡ് നായ്ക്കളെ തിരിച്ചയച്ചു. വൈറ്റ്ഹൗസിലെ ജീവനക്കാരോട് ഇവരുടെ സമീപനം അത്ര ശരിയല്ലാത്തതാണ് വളര്‍ത്തുനായ്ക്കളെ തിരിച്ചയക്കാൻ കാരണം. വൈറ്റ്ഹൗസ് ജീവനക്കാരിലൊരാളെ ദിവസങ്ങള്‍ക്ക് മുമ്ബ് നായ കടിച്ചിരുന്നു. പരിക്ക് ഗുരുതരമാണോ എന്നറിയില്ലെങ്കിലും ഇവരെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് അപകടം ചെയ്യുമെന്ന് കണ്ടാണ് കഴിഞ്ഞയാഴ്ച ‘നാടുകടത്തുന്നതി’ല്‍ ഈ പ്രശ്നം കലാശിച്ചത്.
വൈറ്റ് ഹൗസിലെ മൂന്നു വയസ്സ് മാത്രം പ്രായമുള്ള ‘മേജര്‍’ എന്ന നായയുടെ സ്വഭാവം അടുത്തായി ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് നീളുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രണ്ടു നായ്ക്കളില്‍ ഇളയതാണെങ്കിലും സ്വഭാവത്തില്‍ കാര്‍ക്കശ്യക്കാരനാണ്. വൈറ്റ്ഹൗസിലെത്തുന്ന ജീവനക്കാര്‍ക്കു നേരെ ചാടിയും കുരച്ചോടിച്ചും ചിലപ്പോഴെങ്കിലും ചാടിവീണും ‘മേജറു’ടെ ആക്രമണ സ്വഭാവം വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് ഒരാള്‍ക്ക് കടിയേല്‍ക്കുന്നത്. ഇതോടെ മറ്റൊരു വഴിയില്ലെന്നു കണ്ടാണ് നാടുകടത്താന്‍ തീരുമാനമെടുത്തത്. ജനുവരിയില്‍ വന്ന ഇരുവരും ഇതോടെ അതിവേഗം വൈറ്റ്ഹൗസിന് പുറത്തായി. ഇതാണ് സോഷ്യൽ മീഡിയകളിലും മറ്റും ഇപ്പോൾ വാർത്തയായിരിക്കുന്നത്
Post Your Comments