കണ്ണൂര്‍: കണ്ണൂരിൽ പി ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പിജെ ആർമി രോക്ഷാകുലരായി സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു. പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തി. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു. താനുമായി ബന്ധപ്പെട്ട് പി.ജെ ആർമി ഉണ്ടാക്കിയ വിവാദങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഇത്തരത്തിൽ പ്രചരണം നടത്തുന്നതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി പി ജയരാജൻ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.
ഇതോടെ, ശമിച്ച വിവാദം വീണ്ടും തലപൊക്കുകയാണ്. ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ സതീദേവിയുടെ പേര് ലിസ്റ്റിൽ നിന്ന് വെട്ടിയതാണ് വിവാദം വീണ്ടും തലപൊക്കാൻ കാരണമായത്. ജയരാജൻ്റെ സഹോദരി കൂടിയായ സതീദേവി 2004 09 കാലയളവില്‍ വടകരയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. പി.ജയരാജനെ തഴഞ്ഞതു കണ്ണൂര്‍ ജില്ലാ നേതൃത്വമാണെങ്കില്‍, കോഴിക്കോട് ജില്ലാ നേതൃത്വം നിര്‍ദേശിച്ച സതീദേവിയുടെ പേര് വെട്ടിയത് സിപിഎം സംസ്ഥാന കമ്മിറ്റി തന്നെയാണ്.
സതീദേവിയുടെ പേര് ഉയർന്നു വന്നെങ്കിലും മത്സരിപ്പിക്കേണ്ട എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഒന്നും സതീദേവിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമല്ലെന്നു ജില്ലയില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. മറ്റൊരു വനിതയെ കണ്ടെത്താനായിരുന്നു നിര്‍ദ്ദേശം.
Post Your Comments