തായ്‌പേയി: തങ്ങളെ അടക്കിഭരിച്ചും അടിച്ചമർത്തിയും ചൈന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നൂറുകണക്കിന് ടിബറ്റൻ ജനതയുടെ പ്രതിഷേധത്തിന് സാക്ഷിയായി തായ്‌വാനിലെ തായ്‌പേയി നഗരം. ചൈനയ്‌ക്കെതിരെ പൊതു ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനാണ് പ്രതിഷേധമെന്ന് ടിബറ്റൻ ജനതയുടെ പ്രതിനിധികൾ പറഞ്ഞു. ചൈനയുടെ അതിക്രമം തുടങ്ങിയിട്ട് 62 വർഷമായതിന്റെ പ്രതിഷേധ ഓർമ്മകളാണ് ടിബറ്റൻ സമൂഹം തായ് വാന്റെ പിന്തുണയോടെ ലോക ശ്രദ്ധയിലെത്തിക്കുന്നത്.
ദേശീയ ഉദ്ഗ്രഥന ദിനമെന്ന പേരിലാണ് ടിബറ്റൻ ജനത മാർച്ച് 10ന് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തുക.1959ലാണ് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്ക് കടന്നുകയറി ചൈന ക്രൂരത കാട്ടിയത്. ലക്ഷക്കണക്കിന് ബുദ്ധസന്യാസിമാരേയും പ്രതിഷേധിച്ചവരേയും കൊന്നുതള്ളി. ആത്മീയാചാര്യൻ ദലായ് ലാമ അടക്കം നൂറുകണക്കിന് പേർ പലായനം ചെയ്തു. ദലായ്‌ലാമ ഇന്ത്യയിലെത്തി ധർമശാലയിൽ തന്റെ ആസ്ഥാനം ആരംഭിക്കേണ്ടിവന്നു.
മാർച്ച് 10-ാം ന് ടിബറ്റൻ ജനത ലോകത്താകമാനം പ്രതിഷേധ ദിനം ആചരിക്കു മെന്നാണ് തീരുമാനം. ചൈനയുടെ അടിച്ചമർത്തലും അധിനിവേശവും ഇല്ലാതാക്കുക എന്നതാണ് ഏവരും ആവശ്യപ്പെടുന്നത്. ലോകരാഷ്ട്രങ്ങൾ ചൈനയെ ഒറ്റപ്പെടുത്തണമെന്നും ടിബറ്റൻ സമൂഹം ആവശ്യപ്പെടുന്നു. ആരെങ്കിലും സ്വന്തം വീട്ടിൽ പോകാൻ അനുവാദം ചോദിക്കാറുണ്ടോ? എന്നാൽ തങ്ങളുടെ അവസ്ഥ 62 വർഷങ്ങളായി ഇതാണ്. ടിബറ്റൻ വംശജർ രോഷത്തോടെ പറയുന്നു.
Post Your Comments