
യൂറോപ്പ ലീഗിൽ എസി മിലാനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് മികച്ച താരങ്ങൾ കളിച്ചേക്കില്ല. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ റാഷ്ഫോർഡും ലൂക് ഷോയും കളിച്ചേക്കില്ലെന്ന് ടീം അധികൃതർ വ്യക്തമാക്കി. അതേസമയം, റാഷ്ഫോർഡിന് കാലിനേറ്റ പരിക്ക് സാരമുള്ളതാകില്ല എന്നാണ് പരിശീലകൻ ഒലെ പറഞ്ഞത്.
എങ്കിലും താരം ഒരാഴ്ച വിശ്രമിക്കാനാണ് സാധ്യത. ലൂക് ഷോ സിറ്റിക്ക് എതിരായ മത്സരത്തിൽ പരിക്കോടെയായിരുന്നു കളിച്ചത്. മത്സരത്തിനിടയിൽ ആ പരിക്ക് കൂടുതലാവുകയായിരുന്നു. എന്നിട്ടും അവസാന നിമിഷം വരെ താരം കളിച്ചു. ഷോയ്ക്ക് പകരം അലക്സ് ടെല്ലസ് മിലാനെതിരെ ആദ്യ ഇലവനിൽ കളിച്ചേക്കും.
Post Your Comments