കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണം പാവയ്ക്കാജ്യൂസിനുമുണ്ട്. നിങ്ങള്‍ക്കറിയാത്ത പാവയ്ക്കയുടെ ചില ഗുണങ്ങള്‍ നോക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയാണ് പാവയ്ക്ക. കൂടാതെ ‘ആന്റി ഇൻഫ്ലമേറ്ററി’ ഗുണങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്താൻ പാവയ്ക്ക സഹായിക്കുന്നു. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക പതിവായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.
Post Your Comments