കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക കസ്റ്റംസിന് മുന്പില് ഹാജരായി. കരമന സ്വദേശിനിയായ അഡ്വ. ദിവ്യയാണ് ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. ദിവ്യയുടെ സി പി എം ബന്ധം മറനീക്കി പുറത്തുവരികയാണ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് ദിവ്യക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ, ഇതിനെ വിമർശിച്ച് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ദിവ്യയുടെ ഭർത്താവ് അഡ്വ. എം.പി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, പോസ്റ്റ് വിവാദമായതോടെ ഇത് ഡിലീറ്റ് ചെയ്ത് അനൂപ് തടിതപ്പുകയായിരുന്നു. സ്വർണക്കടത്ത് കേസി സിപിഎമ്മിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ അനൂപ് നിരന്തരം ഇട്ടിരുന്നു. ഇതും കസ്റ്റംസ് നോട്ട് ചെയ്തിട്ടുണ്ട്.
വിമാനം പറക്കുന്നത് വീട്ടിൽ നിന്നും മുകളിലേക്ക് നോക്കി മാത്രം കണ്ടിട്ടുള്ള തന്റെ ഭാര്യയ്ക്ക് കസ്റ്റംസ് സമൻസ് അയച്ചു. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പറയുന്ന എല്ലാ ആരോപണങ്ങളും അർഹിക്കുന്ന വിലയിൽ പുച്ഛിച്ച് തള്ളുന്നുവെന്നായിരുന്നു കസ്റ്റംസിന്റെ നോട്ടീസിന് പിന്നാലെ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ദിവ്യയ്ക്ക് 9 സിം കാർഡുകളുണ്ടെന്നും സ്വപ്‌ന സുരേഷിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമിടയിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചത് ദിവ്യയാണെന്നുമാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ കസ്റ്റംസ് ദിവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് ദിവ്യ നല്കുന്ന വിശദീകരണം.
Post Your Comments