ഇന്ത്യൻ ജനതയുടെ വീറും വീര്യവും ഒരുകാലത്ത് ദാധ എന്ന മനുഷ്യനിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ ബി ജെ പി യിൽ ചേർന്നേക്കാം എന്ന അഭ്യൂവങ്ങൾക്കിടയിൽ ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനത്തെ ചോദ്യം ചെയ്ത് കൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഇന്ത്യ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് ഗാംഗുലി നയം വ്യക്തമാക്കിയത്. താന്‍ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും ഗാംഗുലി പറഞ്ഞു.
Also Read:പോണില്ലെങ്കിൽ പിന്നെന്ത് ഫോണ്‍; വിചിത്ര നിയമം പാസാക്കാൻ യൂട്ട
ഇങ്ങനെ ശ്രദ്ധ കിട്ടുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ അത് തേടാറില്ല. എന്റെ ജോലിയുമായി ഞാന്‍ മുന്നോട്ടുപോകുന്നു. കൊല്‍ക്കത്തയില്‍ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എന്റെ പ്രകൃതമെന്നും ഗാംഗുലി പറഞ്ഞു
Post Your Comments