കോതമംഗലം: പുല്ലരിയാൻ പോയ വീട്ടമ്മയെ പാടത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) ആണ് മരിച്ചിരിക്കുന്നത്. പശുവിനു പുല്ലരിയാനായി ഉച്ചയ്ക്കു പാടത്തേക്കു പോയ ആമിന ഏറെനേരം കഴിഞ്ഞും തിരികെയെത്തിയില്ല.
തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കൾ പറയുകയുണ്ടായി. ഇതോടെ കൊലപാതകമാണെന്നു സംശയമുയർന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments