Latest NewsKeralaNews

വിരട്ടൽ കൊണ്ട് ഇടതുമുന്നണിയെ വിറങ്ങലിപ്പിക്കാമെന്നത് വ്യാമോഹം; കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ

ഡോളർ കടത്തിൽ സംസ്ഥാന മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാർക്കെതിരെയും നിർണായക തെളിവുകൾ പുറത്തുവിട്ട കേന്ദ്ര ഏജൻസികൾക്കെതിരേ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. വിരട്ടൽ കൊണ്ട് ഇടതുമുന്നണിയെ വിറങ്ങലിപ്പിക്കാമെന്ന വ്യാമോഹം മനസിൽ വെച്ചാൽ മതിയെന്നും നേരത്തെയും ഇത് വ്യക്തമാക്കിയിട്ടുളളതാനെന്നുംവിറങ്ങലിപ്പിക്കാമെന്നത് വ്യാമോഹം ആവർത്തിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകതയ്ക്ക് ആക്കം കൂടിയെന്നും. തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു . കേരളത്തിലെ സർക്കാരിന് നല്ല തോതിൽ യശസ്സുണ്ടെന്നും, അത് ഇല്ലാതാക്കാനും, പ്രതിച്ഛായ തകർക്കാനും സ്വർണക്കടത്തിനെ ഉപയോഗിക്കാനാകുമോയെന്ന കുബുദ്ധിയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്നും പിണറായി ആരോപിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്കെതിരേ നടത്തുന്ന നീക്കങ്ങളും, കസ്റ്റംസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലവും ഇതിന് തെളിവാണെന്നും, കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും മനോനില കടമെടുത്ത് കിഫ്ബിയെ കുഴിച്ചുമൂടാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അന്വേഷണ ഏജൻസികളെന്നും പിണറായി പറഞ്ഞു. കേരളത്തിനും രാജ്യത്തിനും മാതൃകയായ വികസന പദ്ധതികൾ നടപ്പിലാക്കിയ ഏജൻസിയാണ് കിഫ്ബിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണ ഏജൻസികളെ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തുകയാണ്. അവരെ നിയന്ത്രിക്കുന്നവർക്കൊപ്പം ചലിക്കുന്ന പാവകളായി ഏജൻസികൾ മാറി. അതിന്റെ ഭാഗമായിട്ടുളള പൊറാട്ട് നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും പിണറായി ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറങ്ങിയിരിക്കുകയാണ്. കോൺഗ്രസ് ബി.ജെ.പി കേരള തല സഖ്യമാണ് ഇതിന് പിന്നിലെന്നും പിണറായി വിജയൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button